Monday, June 8, 2009

ഈയിടെ വായിച്ച ഒരു നല്ല പുസ്തകം

രണ്ടാഴ്ചയായി നടുവ് വേദനയുടെ പിടിയില്‍ ആയിരുന്നത് കൊണ്ടു വിശ്രമം ആയിരുന്നു. ഏതായാലും ഒരു നല്ല പുസ്തകം വായിക്കാന്‍ അവസരം കിട്ടി. ലിയോണ്‍ വീസല്ട്ടയര്‍ എഴുതിയ 'കാദിശ്' എന്ന പുസ്തകമാണ് വായിച്ചത്. വേദന തുടങ്ങി ഇരിപ്പില്‍ ആകുന്നതിന് മുന്‍പ്‌ കയ്യില്‍ കിട്ടിയ പുസ്തകമാണ് അവധിയെടുത്ത്‌ വീട്ടില്‍ ഇരിക്കേണ്ടി വന്നപ്പോള്‍ വായിച്ചത്.

മരിച്ചുപോയ മാതാ-പിതാക്കള്‍ക്ക് വേണ്ടി മക്കള്‍, പ്രത്യേകിച്ച്, മകന്‍, നിര്‍വഹിക്കേണ്ട യഹൂദ പ്രാര്ത്ഥനയാണു കാദിശ്. മരണശേഷം ഒരു വര്‍ഷത്തേക്കാണ് അത്‌ ചെയ്യാന്‍ മകന് കടപ്പാടുള്ളത്. അവിശ്വാസിയായിരുന്നിട്ടും വീസ്ല്ട്ടയര്‍ ആ കടപ്പാട് നിറവേറ്റുന്നു. ആ ഒരു വര്‍ഷക്കാലത്തെ മകന്റെ ചിന്തകകളും വിലയിരുത്തലുകളും അന്വേഷണങ്ങളും ആണ് ഗ്രന്ഥത്തിന്റെ ഉള്ളടക്കം. ക്രിസ്തീയതയുടെ കണ്ണാടിയില്‍ കുടി മാത്രം യഹൂദമതത്തെ അറിഞ്ഞിട്ടുള്ള എന്നെപ്പോലെയുള്ളവര്‍ക്ക്‌ യഹൂദ മതത്തിന്റെ ആഴത്തെയും പരപ്പിനേയും ദര്‍ശന വൈവിദ്ധ്യത്തെയും കുറിച്ച് പുതിയ അറിവുകള്‍ തരുന്നു ഈ ഗ്രന്ഥം.

4 comments:

മൂര്‍ത്തി said...

സ്വാഗതം...

ജിജ സുബ്രഹ്മണ്യൻ said...

ബൂലോകത്തേക്ക് സ്വാഗതം.ഇനിയും ധാരാളം എഴുതണം

ശ്രീ said...

ഈ പുസ്തകപരിചയത്തിനു നന്ദി.

Anoop Narayanan said...

Nice to see you in blogger world also. :)


About Me

Writing about self is difficult. Hope, my blog will say anything that I may have to say about myself.