കേരളത്തിലെ കുന്നത്തുനാട് പഞ്ചായത്തിന്റെ വെബ്സൈറ്റില്‍ വായിച്ചത്:
"എ.ഡി.99-ലെ വെള്ളപ്പൊക്കം ബാധിച്ച കാലത്തുപോലും മറ്റു പ്രദേശങ്ങളില്‍ നിന്നും ഉയര്‍ന്ന് നിന്ന് വെള്ളപ്പൊക്ക ഭീഷണികളെ അതിജീവിച്ച ഒട്ടേറെ പ്രദേശങ്ങള്‍ ഈ പഞ്ചായത്തില്‍ ഉണ്ടെന്ന് പഴമക്കാരായ കാരണവന്മാര്‍ പറഞ്ഞുവരുന്നു."
"എ.ഡി. 99-ലെ" വെള്ളപ്പൊക്കത്തിന്റെ കാര്യം ഞാന്‍ ആദ്യം കേള്‍ക്കുകയാണ്. പത്തൊന്‍പതു നൂറ്റാണ്ട് മുന്‍പ് നടന്ന ആ സംഭവത്തിനു സാക്ഷികളായിരുന്ന 'പഴമക്കാര്‍' കുന്നത്തുനാട്ടില്‍ ഇന്നും ജീവിച്ചിരിക്കുന്നു എന്നറിയുന്നത് രസമുള്ള കാര്യം. കുന്നത്തു നാട്ടില്‍ ഇപ്പോള്‍ "കാലനില്ലാത്ത കാലം" ആണെന്ന് തോന്നുന്നു!
കൊല്ലവര്‍ഷം 1099 -ലെ വെള്ളപ്പൊക്കം എ.ഡി. 1924-ലാണ് നടന്നതെന്ന കാര്യം ഈ 'പഴമക്കാര്‍' വയസ്സായത് കൊണ്ട് മറന്നു പോയതാവാകാം.
Subscribe to:
Post Comments (Atom)
About Me
- Georgekutty
- Writing about self is difficult. Hope, my blog will say anything that I may have to say about myself.
No comments:
Post a Comment