ആന്ധ്ര ഗവര്‍ണര്‍ എന്‍. ഡി. തിവാരിയുടെ കുസൃതി, പത്രങ്ങള്‍ ഇന്നലെയും ഇന്നും നന്നായി ആഘോഷിച്ചു. ഇന്നത്തെ "ടൈംസ് ഓഫ് ഇന്ത്യ" ഡല്‍ഹി പതിപ്പ്, ഗവര്‍ണര്‍ പദവിയില്‍ നിന്നുള്ള തിവാരിയുടെ രാജി റിപ്പോര്‍ട്ട് ചെയ്യാന്‍ ഒന്നാം പുറത്ത് തന്നെ ഉപയോഗിച്ച തലക്കെട്ട് ഇതായിരുന്നു:-
"ലൈംഗികവിവാദ കഥയെ തുടര്‍ന്ന്‍ തിവാരിക്ക് ധൃതിസ്കലനം"
(After sex sting, Tiwari ejects prematurely.)
ക്ലിന്റന്റെ കാലത്ത്, മോനിക്ക ലൂവിന്‍സ്കി വിവാദത്തിന്റെ ഒരു ഘട്ടം അമേരിക്കയിലെ യാഥാസ്ഥിതിക പത്രങ്ങളില്‍ ഒന്ന് റിപ്പോര്‍ട്ട് ചെയ്തതിനെ കുറിച്ച് ഒരു കഥ കേട്ടിട്ടുണ്ട്. 'ശുക്ലം' എന്ന വാക്ക് പത്രത്തില്‍ ഉപയോഗിക്കുന്നതിനെ മുഖ്യപത്രാധിപര്‍ എതിര്‍ത്തു. അതിന് മാന്യത പോര എന്ന് അദ്ദേഹം കരുതി. പത്രാധിപസമിതിയിലെ മറ്റൊരംഗം അപ്പോള്‍ ആ വാക്കിന് പകരം "രാഷ്ട്രപതീദ്രവം"(Presidential fluid) എന്ന പ്രയോഗം പരിഗണനക്കായി സമര്‍പ്പിച്ചു എന്നാണ് കഥ. (ആ വാക്ക് പത്രാധിപര്‍ സ്വീകരിച്ചോ എന്ന് കഥയില്‍ പറയുന്നില്ല.)
ഏതായാലും തിവാരി വിഷയത്തില്‍ ഇന്ത്യന്‍ പത്രങ്ങളെ അത്തരം ധര്‍മ്മ സങ്കടം ഒന്നും ബാധിച്ചില്ല!
Sunday, December 27, 2009
Subscribe to:
Post Comments (Atom)
About Me
- Georgekutty
- Writing about self is difficult. Hope, my blog will say anything that I may have to say about myself.
No comments:
Post a Comment