Monday, August 2, 2010

മെത്രാന്മാരും തട്ടാന്മാരും

ദൈവവിശ്വാസത്തേയും, മതസ്വാതന്ത്ര്യത്തെയും പറ്റി കേരളത്തിലെ കത്തോലിക്കാ മെത്രാന്മാര്‍ ഈയിടെയായി നാഴിക തോറും പ്രസംഗിക്കുന്നത് കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരുന്നത്, പൌലോസ് അപ്പസ്തോലന്റെ സുവിശേഷ വേലയോട് എഫേസൂസിലെ വെള്ളിപ്പണിക്കാര്‍ പ്രതികരിച്ച രീതിയാണ്. പുതിയ നിയമത്തില്‍ നടപടി പുസ്തകം പത്തൊന്‍പതാം അദ്ധ്യായത്തില്‍ അത് വായിക്കാം.

ക്രിസ്തുമതം പ്രചരിച്ചാല്‍ ഡയാന ദേവിയുടെ വിഗ്രഹം ഉണ്ടാക്കി വിറ്റു ജീവിച്ചിരുന്ന തങ്ങളുടെ കഞ്ഞികുടി മുട്ടുമെന്നു വെള്ളിപ്പണിക്കാര്‍ ഭയന്നു. അത് കൊണ്ട് അവര്‍ ഒന്ന് ചേര്‍ന്ന്, "മുദ്രാവാക്യം വിളിച്ച്" പട്ടണത്തിലാകെ ലഹള ഉണ്ടാക്കി. "എഫെസൂസുകാരുടെ ഡയാനാദേവി വലിയവളാണ്" എന്നായിരുന്നു അവരുടെ മുദ്രാവാക്യം.

തിരുമേനിമാര്‍, "ദൈവവിശ്വാസം കേമമാണ്‌", "മതവിശ്വാസം കേമമാണ്‌" "ന്യൂനപക്ഷാവകാശം കേമമാണ്‌" എന്നൊക്കെ വിളിച്ചു കൂവുന്നത് കേള്‍ക്കുമ്പോള്‍ ചോദിക്കാന്‍ തോന്നിപ്പോകുന്നു: "കഞ്ഞികുടി മുട്ടുമെന്നു തോന്നാന്‍ എന്തുണ്ടായി?"

No comments:


About Me

Writing about self is difficult. Hope, my blog will say anything that I may have to say about myself.