"കത്തോലിക്കാ സഭയുടെ സ്വരം മുഴക്കുന്ന" ബ്ലോഗില്‍ ഒരു കത്തോലിക്കാ പുരോഹിതന്‍ എഴുതിയ ലേഖനത്തില്‍ കണ്ടത്:-
ചൈനയില്‍ സ്ത്രീ ഒന്നില്‍ കൂടുതല്‍ ഗര്‍ഭിണിയായാല്‍ പാര്‍ട്ടിനേതാക്കള്‍ വീട്ടില്‍ വരവായി. ബലമായി പിടിച്ചുകെട്ടി വയറ്റില്‍ തൊഴിച്ച്, കൈകാലുകള്‍ കെട്ടിയിട്ട് തടങ്കലിലാക്കി മരുന്നു കുത്തിവച്ച് ഗര്‍ഭഛിദ്രം നടത്തുന്നു!
അതിനു താഴെ ഞാന്‍ ഇങ്ങനെ ഒരു കമന്റ് ഇട്ടു:
"ചൈനക്കാര്‍ ഈ ക്രമത്തില്‍ തന്നെയാണ് കാര്യങ്ങള്‍ നടത്തുന്നതെന്ന് ഉറപ്പാണോ? അവര്‍ക്ക് കുറേക്കൂടി കാര്യക്ഷമത കാട്ടിക്കൂടേ? ഉദാഹരണത്തിന്, പിടിച്ചുകെട്ടുന്നത് ബലം പ്രയോഗിക്കാതെ സൌമ്യതയില്‍ ആയിക്കൂടേ? അത് പോട്ടെ, പിടിച്ചു കെട്ടിക്കഴിഞ്ഞ് ഗര്‍ഭിണിയുടെ വയറ്റില്‍ തൊഴിക്കുന്നതെന്തിന്? ഇനി അതും പോരാഞ്ഞു, നേരത്തെ പിടിച്ചു കേട്ടിക്കഴിഞ്ഞ ആളുടെ കൈകാലുകള്‍ വീണ്ടു കെട്ടുന്നതെന്തിന്?
ചൈന അതിന്റെ ജനസംഖ്യാനയം നടപ്പാക്കാന്‍ ഒട്ടേറെ അതിക്രമങ്ങള്‍ നടത്തുന്നുണ്ട് എന്നുറപ്പാണ്. എന്നാല്‍ ഇമ്മാതിരി പീഡാവര്‍ണ്ണനകളില്‍ തെളിയുന്നത് എഴുതിയ ആളിന്റെ അബോധ മനസ്സിലുള്ള 'സാഡിസം' ആണെന്ന് മനശാസ്ത്രജ്ഞന്മാര്‍ പറയാന്‍ മതി."
ഈ കമന്റിനു ബ്ലോഗില്‍ അഞ്ചു മിനിട്ടേ ആയുസ്സുണ്ടായുള്ളൂ
Tuesday, December 14, 2010
Subscribe to:
Post Comments (Atom)
About Me
- Georgekutty
- Writing about self is difficult. Hope, my blog will say anything that I may have to say about myself.
1 comment:
which was that blog...
Post a Comment