ഇന്നലെ രാത്രി ഞാന്‍ യേശുക്രിസ്തുവിനെ സ്വപ്നം കണ്ടു.
കേരളത്തിലെ എന്റെ ഇടവകപ്പള്ളിയില്‍ രാവിലെ കുര്‍ബ്ബാന കാണാന്‍ എത്തിയതായിരുന്നു ഞാന്‍. പള്ളിയുടെ പടിവാതിലിനു മുന്‍പിലെ വഴിയില്‍ നില്‍ക്കുകയായിരുന്നു യേശു. നീലനിറമുള്ള മുഷിഞ്ഞു നരച്ച ജീന്‍സ് ധരിച്ചിരുന്ന അവന്റെ മേല്‍ക്കുപ്പായം ചെഗുവേരയുടെ പടമുള്ള ടീഷര്‍ട്ടായിരുന്നു. ഇടം കയ്യില്‍ ദേശാഭിമാനിപ്പത്രം പോലെ തോന്നിച്ച ഒരു കടലാസ് ചുരുള്‍ പിടിച്ചിരുന്നു.
നല്ല കുടുംബത്തില്‍ ജനിച്ചു ദൈവവിചാരത്തോടെ വളര്‍ന്ന പയ്യന്‍ കമ്മ്യൂണിസ്റ്റായതോര്‍ത്തു ഞാന്‍ സങ്കടപ്പെട്ടു. അതിനിടെ അവന്‍ എന്തോ ആവര്‍ത്തിച്ചു ജപിച്ചു കൊണ്ടിരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. 'ഇങ്ക്വിലാബ്-സിന്ദാബാദ്', 'വിപ്ലവം-ജപിക്കട്ടെ' എന്നിവ പോലുള്ള ഏതെങ്കിലും സുകൃതജപം ചൊല്ലുക ആയിരിക്കും എന്നു ഞാന്‍ കരുതി. എങ്കിലും ഉറപ്പു വരുത്താനായി അടുത്തു ചെന്നു ചെവിയോര്‍ത്തു. 'ഹല്ലേലുയ്യാ', 'പ്രെയ്സ്-ദ-ലോഡ്' എന്നീ നവീന മുദ്രാവാക്യങ്ങളാണ് അവന്റെ ചുണ്ടിലെന്ന് അപ്പോഴാണറിഞ്ഞത്. അവന്റെ കയ്യിലെ പത്രം 'ശാലോം' വാരികയും ഉടുപ്പിലെ പടം അവന്റെ തന്നെയും ആണെന്നും സൂക്ഷിച്ചു നോക്കിയപ്പോള്‍ മനസ്സിലായി.
യഹൂദര്‍ക്കിടയില്‍പോലും കരിസ്മാറ്റിക്കുകാര്‍ ഉണ്ടെന്നുള്ളത് എനിക്കു പുതിയ അറിവായിരുന്നു.
Tuesday, October 12, 2010
Subscribe to:
Post Comments (Atom)
About Me
- Georgekutty
- Writing about self is difficult. Hope, my blog will say anything that I may have to say about myself.
2 comments:
Thakarppan....
nice post.
Post a Comment