"മറിയക്കുട്ടി കോംപ്ലെക്സ്" എന്ന് കേട്ടിട്ടുണ്ടോ? കേരളത്തിലെ കത്തോലിക്കാ സഭ ഇപ്പോള്‍ അതിന്റെ പിടിയിലാണ്. വിശദീകരിക്കാം.
1960-കളില്‍ കേരളത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയ മറിയക്കുട്ടിക്കൊലക്കെസിനു പുതിയൊരു ട്വിസ്റ്റ് കൊടുക്കാനും ആ കേസില്‍ ആരോപിതനായിരുന്ന വൈദികനെ വിശുദ്ധ പദവിയിലെക്കുയര്‍ത്താനും വരെ കേരളത്തിലെ കത്തോലിക്കാ സഭ ഇപ്പോള്‍ നടത്തുന്ന ശ്രമത്തെക്കുറിച്ചു ഞാന്‍ മുന്‍പൊരു പോസ്റ്റില്‍ എഴുതിയിരുന്നു. ഇക്കാര്യത്തില്‍, എടുക്കുന്ന കൊള്ളരുതാത്ത നടപടികള്‍ സഭയ്ക്കു തന്നെ കുറ്റബോധം ഉണ്ടാക്കിയിട്ടുണ്ടെന്നും, ഈ തട്ടിപ്പിനെ ആരെങ്കിലും വിശകലനം ചെയ്യുന്നത് അവര്‍ വല്ലാതെ ഭയക്കുന്നുണ്ടെന്നും എനിക്ക് ഈയിടെ ബോധ്യമായി.
"കത്തോലിക്കാസഭയുടെ സ്വരം മുഴങ്ങുന്നു" എന്ന പേരില്‍, കേരളത്തിലെ ഒരു യുവവൈദികന്‍ കൊണ്ടുനടക്കുന്ന ഒരു ബ്ലോഗുണ്ട്. അതില്‍ വരുന്ന പോസ്റ്റുകളില്‍ കമന്റുകള്‍ ഇടുക ഏതാണ്ട് അഞ്ചെട്ടുമാസമായി ഞാന്‍ പതിവാക്കിയിരുന്നു. ഉള്ളത് പറയണമല്ലോ, എത്ര വിമര്‍ശിച്ചുള്ള കമന്റ് ആണെങ്കിലും നീക്കം ചെയ്തിരുന്നില്ല. എന്നാല്‍ ഇന്നലെയും ഇന്നും ഞാന്‍ ഇട്ട കമന്റുകള്‍ നീക്കിക്കളഞ്ഞു. മറിയക്കുട്ടി ക്കൊലക്കെസിനു പുത്തന്‍ വിശുദ്ധ ഭാഷ്യം ചമാക്കാനുള്ള ശ്രമത്തെ ചോദ്യം ചെയ്തതാണ് കാരണം.
സംഭവിച്ചത് ഇതാണ്:
ഇന്നലെ, കേരളത്തിന്റെ ഏറ്റവും പ്രചാരമുള്ള കത്തോലിക്കാ വാരികയായ സത്യദീപത്തിന്റെ എഡിറ്റര്‍, ഫാദര്‍ കുര്യാക്കോസ് മുണ്ടാടന്റെതായി ആ ബ്ലോഗില്‍ വന്ന പോസ്റ്റില്‍ ഇങ്ങനെ ഒരു വാക്യം കണ്ടു:
"മറിയക്കുട്ടി കൊലക്കേസിൽ, കുറ്റകൃത്യം ചെയ്തവർ അത് ഏറ്റുപറഞ്ഞ് (ബനഡിക്ട്) അച്ചൻ നിരപരാധിയാണെന്ന് അദ്ദേഹം മരിക്കുന്നതിനുമുമ്പ് ലോകത്തോട് ഉറക്കെ പ്രഖ്യാപിച്ചപ്പോൾ അതു നമ്മുടെ മാധ്യമങ്ങളുടെ സെൻസേഷണലിസത്തിനോടുള്ള ആർത്തിയിൽ വീണ ഇടിത്തീയായി മാറി."
അതിനോട് പ്രതികരിച്ചു ഞാന്‍ ഇങ്ങനെ എഴുതി:
"മറിയക്കുട്ടി കേസില്‍ ഫാ. ബെനഡിക്റ്റ് ഓണംകുളം നിരപരാധി ആയിരിക്കാം. അപ്പീല്‍ കോടതി മതിയായ തെളിവിന്റെ അഭാവത്തില്‍ അദ്ദേഹത്തെ ശിക്ഷാവിമുക്തനാക്കിയ നിലയ്ക്ക് അദ്ദേഹം നിരപരാധിയായി കണക്കാക്കപ്പെടണം.
എന്നാല്‍ ആ കേസിന് വര്‍ഷങ്ങള്‍ക്കുശേഷം പുതിയ ട്വിസ്റ്റ് നല്കാന്‍ കത്തോലിക്കാസഭ നടത്തുന്ന പരിഹാസ്യമായ ശ്രമങ്ങള്‍, മാധ്യമങ്ങളെ manipulate ചെയ്യാനും വസ്തുതകളെ വളച്ചൊടിക്കുവാനും സഭയ്ക്കുള്ള വിരുതും സന്നദ്ധതയും തെളിയിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. ഈ ശ്രമവുമായി ബന്ധപ്പെട്ട ഒരു പച്ചക്കള്ളം കേരളത്തിലെ പ്രഗത്ഭനായ ഒരു കത്തോലിക്കാ പുരോഹിതന്‍ എഴുതിയ ഈ ലേഖനത്തിലും കടന്നു കൂടിയിരിക്കുന്നു.
കൊലക്കുറ്റം ഏറ്റു പറഞ്ഞ 'കുറ്റവാളികള്‍ ' ആരാണ്? കത്തോലിക്കാ സഭ തന്നെ പ്രചരിപ്പിക്കുന്ന കഥ അനുസരിച്ച്, മറിയക്കുട്ടിയുടെ മരണത്തിലേക്ക് നയിച്ച ഗര്‍ഭചിദ്രം നടത്തിയ ഡോക്ടറുടെ 93 വയസ്സുള്ള ഭാര്യ, അദ്ദേഹത്തിന്റെ മരണശേഷം ഒരു കത്തോലിക്കാ ധ്യാനകേന്ദ്രത്തില്‍ ഭര്‍ത്താവിന്റെ കുറ്റം വെളിപ്പെടുത്തുക ആണ് ചെയ്തത്. അതെങ്ങനെ കുറ്റം ചെയ്തവരുടെ ഏറ്റുപറയലാകും?
ഈ കേസിന്റെ പുതിയ വെര്‍ഷനുമായി ബന്ധപ്പെട്ട ഇത്തരം പ്രകടമായ കള്ളങ്ങള്‍ പല കത്തോലിക്കാ മാധ്യമങ്ങളിലും ഞാന്‍ വായിച്ചിട്ടുണ്ട്. ഫാ. ബെനടിക്ടിനെ ഹൈക്കോടതി വെറുതെ വിട്ടത് മറിയക്കുട്ടിയുടെ കുഞ്ഞിന്റെ പിതാവ് അദ്ദേഹമല്ലെന്നു ശാസ്ത്രീയമായ പിതൃത്വപരിശോധനയില്‍ തെളിഞ്ഞതു കൊണ്ടാണെന്ന പച്ചക്കള്ളം "സണ്‍ഡെ ശാലോം" എന്ന കത്തോലിക്കാ മാസ്സ് സര്‍ക്കുലേഷന്‍ വാരികയില്‍ വന്നിരുന്നത് മറ്റൊരു ഉദാഹരണമാണ്.
മറിയക്കുട്ടി കൊലക്കേസിന്റെ സത്യാവസ്ഥ ദൈവത്തിനെ അറിയൂ. കത്തോലിക്കാ സഭയുടെ സല്പേരിനെ ബാധിച്ചിരുന്ന ഈ കേസില്‍, കത്തോലിക്കാ പുരോഹിതനെ കുറ്റ വിമുക്തമാക്കുന്ന തരം ഏറ്റുപറച്ചില്‍, ഒരു കത്തോലിക്കാ ധ്യാനകേന്ദ്രത്തില്‍ നടന്നാല്‍ അതിന്റെ വിശ്വസനീയത സ്വാഭാവികമായും കമ്മിയാണ്. എന്നാല്‍ "വാസ്തവം ഇതാണ്" എന്നു പറഞ്ഞു ഒരു പുതിയ വേര്‍ഷന്‍ അവതരിപ്പിച്ചിട്ടു അതിന്റെ പ്രചാരണത്തില്‍ പച്ചക്കള്ളങ്ങളെ ആശ്രയിക്കുക കൂടി ചെയ്യുമ്പോള്‍, അതിന്റെ വിശ്വസനീയത തീര്‍ത്തും കെട്ടു പോകുന്നു. ആ വെര്‍ഷന്‍ തന്നെ കള്ളമായിരിക്കാനാണിട.
ഈ പുതിയ കഥയെ ആശ്രയിച്ചു ഫാ. ബെനടിക്ടിനെ വിശുദ്ധനാക്കാന്‍ പോലും കേരളത്തിലെ കത്തോലിക്കാ സഭ കോപ്പുകൂട്ടുന്നു എന്നത് സഭാനെതൃത്വത്തില്‍ Cynicism എവിടെ വരെ എത്തി എന്നു സൂചിപ്പിക്കുന്നു."
ഇതാണ് എന്റെ നീക്കിക്കളഞ്ഞ ആദ്യത്തെ കമന്റ്. "moderate ചെയ്യാതെ പറ്റില്ല. ആരെയും ഫൂള്‍ ആക്കാന്‍ നോക്കേണ്ട." എന്ന ഒരു കുറിപ്പ് കൊടുത്ത ശേഷമാണ് നീക്കിയത്!!
തുടര്‍ന്നു ഞാന്‍ മറ്റൊരു ചെറിയ കുറിപ്പ് ഇട്ടു.
"മറിയക്കുട്ടി കൊലക്കേസിൽ .....കുറ്റകൃത്യം ചെയ്തവർ അത് ഏറ്റുപറഞ്ഞ്, (ബെനഡിക്റ്റ്) അച്ചൻ നിരപരാധിയാണെന്ന് അദ്ദേഹം മരിക്കുന്നതിനുമുമ്പ് ലോകത്തോട് ഉറക്കെ പ്രഖ്യാപിച്ചു" എന്ന ഈ ലേഖനത്തിലെ അസത്യ പ്രസ്താവത്തെ ചോദ്യം ചെയ്തുള്ള എന്റെ കമന്റുകളാണല്ലോ നീക്കം ചെയ്യപ്പെട്ടതും താങ്കളെ അരിശം കൊള്ളിച്ചതും.
ഞാന്‍ അസത്യമെന്നു ചൂണ്ടിക്കാണിച്ച ആ പ്രസ്താവന സത്യമാണെങ്കില്‍, അതു തെളിയിച്ച് എന്നെ expose ചെയ്യുകയല്ലേ വേണ്ടത്? അതിനു പകരം, തീര്‍ത്തും ന്യായവും പ്രസക്തവും ആയ എന്റെ കമന്റ് നീക്കം ചെയ്യുന്നത് censorship ആണ്, moderation അല്ല.
പിന്നെ, ഒരു കാര്യം ചോദിക്കട്ടെ:
പരിശുദ്ധ കത്തോലിക്കാ സഭ കത്തോലിക്കാ സഭ സത്യത്തെ എന്തിനിത്ര പേടിക്കണം?"
ഈ പുതിയ കമന്റ് ആരും കാണാതിരിക്കാന്‍ ഉടനെ തന്നെ നീക്കി!
മോശം മനസ്സാക്ഷി ഉള്ളപ്പോള്‍ മനുഷ്യര്‍ കൃത്യമായും ഇങ്ങനെ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ഈ മാനസികാവസ്ഥയ്ക്ക് "മറിയക്കുട്ടി കോംപ്ലെക്സ്" എന്ന് പേരിടാം.
മറിയക്കുട്ടി മാപ്പ് തരട്ടെ. പാവം എന്തെല്ലാം സഹിച്ചു കാണും!
Subscribe to:
Post Comments (Atom)
About Me
- Georgekutty
- Writing about self is difficult. Hope, my blog will say anything that I may have to say about myself.
2 comments:
{{കൊള്ളാം}}
than aranado vicharam ? 2000 varsham parampariyam ulla catholika saba poo methayiloodeyalla vallarnnu vannath. marich kallum,mullum nirangna vaziyiloode yann.annonnum thakarkapedatha sabaye thakarkan thannepolulla(UDASSA)Pashanathy crimikal parisremichal FALLIKKUMO?
"KARTHAVE EVR CHEYUNATH ENTHENN EVR ARIYUNNILA ! EVRODE SHAMIKENAME"
Post a Comment