സിറോ-മലബാര്‍ സഭയുടെ ഇന്റര്‍നെറ്റ് മിഷന്‍ പരിപാലിക്കുന്ന വെബ് സൈറ്റുകളില്‍ ഉള്ള ഒരു വലിയ അബദ്ധത്തിന്റെ കാര്യം ചൂണ്ടിക്കാണിച്ച്, "പള്ളി അശുദ്ധമാക്കുന്ന മെത്രാന്മാര്‍" എന്ന തലക്കെട്ടില്‍ ഞാന്‍ നാലുമാസം മുന്‍പ് ഒരു പോസ്റ്റ് ഇട്ടിരുന്നു. കേരളത്തിലെ വടയാര്‍ പള്ളിയുടെ വെബ്‌സൈറ്റില്‍ മൂന്നിടത്തും, കുടവെച്ചൂര്‍ പള്ളിയുടെ സൈറ്റില്‍ ഒരിടത്തും "ആശീര്‍വാദ"-ത്തെ സൂചിപ്പിക്കാനായി അശുദ്ധമാക്കി എന്ന് അര്‍ഥം വരും വിധം, desecrated, desecration എന്നൊക്കെ എഴുതിയിരുന്നതിനെക്കുറിച്ചായിരുന്നു ആ പോസ്റ്റ്. ഇപ്പോള്‍ ആ അബദ്ധം തിരുത്താന്‍ ഒരു ശ്രമം നടന്നതായി കാണുന്നു. വെച്ചൂര്‍ പള്ളി സൈറ്റില്‍ ഉണ്ടായിരുന്ന desecration മാറ്റിയിട്ടുണ്ട്. വടയാര്‍ സൈറ്റില്‍ ആ അബദ്ധം മൂന്നു വട്ടം ഉണ്ടായിരുന്നു. അതില്‍ ആദ്യത്തേത് മാത്രം മാറ്റി. പക്ഷേ, "The cupola of St. Pius X, built by Alexander Joseph, Thekkeparassery, was desecrated" എന്നും Desecration of the new Parsonage. Vicar – Rev. Fr. Joseph Puthussery" എന്നും ഇപ്പോഴും വായിക്കാം!
നമ്മുടെ നാട്ടില്‍ പലരുടെയും ഉറക്കം കെടുത്തുന്ന "കാലിക്കോസെന്‍ട്രിക്"(Calicocentric) എന്ന പ്രസിദ്ധ ബ്ലോഗര്‍ ഈ അബദ്ധത്തിന്റെ കഥയ്ക്ക് ഒരു പുതിയ ട്വിസ്റ്റ് തന്നിട്ടുണ്ട്. ഈ ബ്ലോഗില്‍ ഇതിനെക്കുറിച്ചുള്ള പഴയ പോസ്റ്റിന്റെ ലിങ്ക് ട്വിട്ടരില്‍ കണ്ട്, ട്വിട്ടരിന്റെ പിശുക്കില്‍ ഒതുങ്ങി പ്രതികരിക്കുന്ന അദ്ദേഹം, ഇത്തിരി(മാത്രം) ലത്തീന്‍ പഠിച്ച മെത്രാന്മാരുടെ ലത്തീന്‍ വഴി വന്നതാകാം ഈ മണ്ടത്തരം എന്ന് പറയുന്നു. ലത്തീനില്‍ "desecrare meant "to make holy," with de- in this case having a completive sense" എന്ന് അദ്ദേഹം വിശദീകരിക്കുന്നുമുണ്ട്.
ഇത് ശരിയായിരിക്കാം. അങ്ങനെയെങ്കില്‍ ഈ മെത്രാന്മാര്‍ ലത്തീന്‍ പഠിക്കാതിരിക്കുന്നതായിരുന്നു നല്ലത്. പക്ഷേ, ഈ വെബ് സൈറ്റുകള്‍ നോക്കുന്നവര്‍ക്ക് അതിലെ അബദ്ധങ്ങളെ സുന്ദരമായ നിരക്ഷരത ആയല്ലാതെ മറ്റൊരു തരത്തിലും വിശദീകരിക്കാന്‍ തോന്നില്ല. ഉദാഹരണത്തിന്, വടയാര്‍ പള്ളിയുടെ സൈറ്റിലെ ഈ ഭാഗം വായിക്കുക.
"Vadayar church had got divine support during perils and hard times. Many experimental stages were encountered due to acute difference of opinion. On many occasions, superior authorities expressed their displeasure....The infant Jesus protect us by not encompassing in any punishments, without hindering Holy Mass even a single day, without hindering the annual feast even a single year, and by without refusing the blessings to even a single person."
ബാക്കി ഇവിടെ വായിക്കാം [http://www.smcim.org/vadayar/history.htm]
മറ്റൊരു കാര്യം: കേരളത്തിലെ കത്തോലിക്കാ സഭയ്ക്ക് ഇപ്പോള്‍ കമ്മ്യൂണിസ്റ്റ് വിരോധം തലയ്ക്കു പിടിച്ചിരിക്കുകയാണല്ലോ. സഖാക്കളെ തുറന്നു കാട്ടാന്‍ മാത്രമായി അച്ചന്മാരുടെ ബ്ലോഗുകള്‍ തന്നെ പലതുണ്ട്. അവയില്‍ മിക്കതിലും, അച്ചന്മാര്‍ പൈങ്കിളി ഭാഷയില്‍ അബദ്ധം എഴുതി, സ്വന്തം വിവരക്കേട് തുറന്നു കാട്ടുകയോ അല്ലെങ്കില്‍, കമ്മ്യൂണിസ്റ്റു വിരുദ്ധര്‍ വല്ലവരും എന്നോ പറഞ്ഞ കാര്യങ്ങള്‍ പുതിയ വെളിപാടെന്ന നിലയില്‍ കടപ്പാട് പ്രകടിപ്പിക്കാതെ കോപ്പിയടിച്ചു വയ്ക്കുകയോ ആണ് പതിവ്. അച്ചന്മാര്‍ കാലിക്കോസെന്‍ട്രിക്കിനെ ഗുരുവായി സ്വീകരിക്കണം. അദ്ദേഹം കുറെക്കാലമായി തന്റെ ബ്ലോഗില്‍ നടത്തുന്ന "ഇ.എം.ഏസ്. വധം" ഇത്തരം പണിക്കു ഇറങ്ങിതിരിക്കുന്നവര്‍ക്ക് മാതൃക ആക്കാവുന്നതാണ്. പക്ഷെ അതിന് നന്നായി വായിക്കുകയും പഠിക്കുകയും ചിന്തിക്കുകയും ഒക്കെ വേണം. നിരക്ഷരത കളയണം. നിരക്ഷരത പോയാല്‍ വിശ്വാസം തന്നെ പോയെങ്കിലോ എന്നാണു അച്ചന്മാരുടെ പേടി! പിന്നെന്തു ചെയ്യും?
Saturday, April 24, 2010
Subscribe to:
Post Comments (Atom)
About Me
- Georgekutty
- Writing about self is difficult. Hope, my blog will say anything that I may have to say about myself.
1 comment:
etymology പറയുന്ന ഒരു ഡിക്ഷനറിയില്‍നിന്നു പകര്‍ത്തിയിട്ടു എന്നേയുള്ളൂ, എനിക്കു മുറിലാറ്റിന്‍ പോലും അറിയില്ല. Include, exclude പരിചയം വെച്ച് preclude എന്ന പദം presuppose എന്ന അര്‍ത്ഥത്തില്‍ ആളുകള്‍ പ്രയോഗിച്ചുകണ്ടിട്ടുണ്ട്.
കാലിക്കോസെന്‍ട്രിക് എന്ന ബ്ലോഗര്‍ പ്രശസ്തനേയില്ല. സി പി എമ്മുകാര്‍ മാത്രം വായിക്കുന്ന ബ്ലോഗാണത്. വ്യത്യാസം ഇത്രയേയുള്ളൂ, വായിക്കുന്നേയില്ലെന്നവര്‍ പറഞ്ഞു കളയും. ;-)
ചില ബ്ലോഗിങ് സൂത്രങ്ങള്‍ പഠിച്ചേ പറ്റൂ. ബ്ലോഗ് രജിസ്റ്റര്‍ ചെയ്താല്‍ ആദ്യം വേണ്ടത് അഗ്രിഗേറ്ററില്‍ ചേര്‍ക്കണം. ചിന്ത, സൈബര്‍ജാലകം ഇവയില്‍ വരട്ടെ. editor@chintha.com ന് ബ്ലോഗിന്റെ ലിങ്കോടെ ഒരു മെയില്‍ അയയ്ക്കുക. പിന്നെ ഇവിടെ ഒരു കമന്റും (ബ്ലോഗ് ലിങ്കോടെ).
http://cyberjalakam.blogspot.com/2009/08/blog-post.html
Post a Comment